കോന്നി: അച്ചൻകോവിലാറ്റിൽ ചാടി കാണാതായ തണ്ണിത്തോട് മുരളീ സദനത്തിൽ ശബരീനാഥിന്റെ(26) മൃതദേഹം തുമ്പമൺ ഉളനാട് കോണത്തുമൂല പമ്പ്ഹൗസിന് സമീപം കണ്ടെത്തി. നാട്ടുകാർ ആറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സുമെത്തി മൃതദേഹം കരയ്ക്കെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച തണ്ണിത്തോട്ടിലെ വീട്ടിൽ നിന്ന് കോന്നിയിലേക്ക് വന്ന ഇയാൾ മുരിങ്ങമംഗലം പാലത്തിൽ ബൈക്ക് ഉപേക്ഷിച്ചശേഷം ആറ്റിൽ ചാടുകയായിരുന്നു. തുടർന്ന് നടന്ന തെരച്ചിലിൽ ശബരീ നാഥിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് വലഞ്ചൂഴിയിൽ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.