12-k-surendran

പത്തനംതിട്ട : രാജമല ദുരന്തം പുറം ലോകം അറിയാൻ 10 മണിക്കൂർ സമയമെടുത്തത് സർക്കാരിന്റെ ഗുരുതര വീഴ്ച യാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന വെർച്യുൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയെ ഡിജിറ്റൽ ജില്ലയാക്കാൻ കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപ നൽകിയിട്ടും വൈദ്യുതി, വാർത്ത വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി. സംസ്ഥാന വൈദ്യുതി മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ വൈദ്യുതി മുടങ്ങിയത് പിടിപ്പുകേടു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴും കൊവിഡ് പ്രതിരോധത്തിലും എല്ലാം പകച്ചു നിൽക്കുന്ന സർക്കാരിനെയാണ് കാണാൻ കഴിയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ കോടികൾ കമ്മീഷൻ തട്ടിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണ്.മന്ത്രി കെ.ടി. ജലീൽ മതത്തെ കൂട്ടുപിടിച്ചു അഴിമതി നടത്തുന്നു.അഴിമതി ചൂണ്ടി കാട്ടുന്ന മാദ്ധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ഭീക്ഷണി പെടുത്തുന്ന മുഖ്യമന്ത്രിയുടെയും സി.പി.എംന്റെയും സമീപനം പ്രതിക്ഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കരമന ജയൻ, ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ നായർ, ജില്ലാ ജനറൽ സെക്രട്ടറി മാരായ വിജയകുമാർ മണിപ്പുഴ, വി. എ. സൂരജ് എന്നിവർ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.