12-vallikode
ബി എം ബിസി നിലവാരത്തിൽ പണിത വള്ളിക്കോടുവകയാർ റോഡിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു് പതിവായി അപകടം ഉണ്ടാകുന്ന കൂരല്ലൂർപടി ജംഗ്ഷനിൽ വാഴനട്ടു് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു.

വികോട്ടയം:ഏഴു കോടി രൂപ മുതൽമുടക്കിൽ അത്യാധുനിക സാങ്കേതിക മികവിൽ ബിഎം.ആൻഡ് ബിസി നിലവാരത്തിൽപണിത വള്ളിക്കോട് -കയാർ റോഡ് പണികഴിഞ്ഞ് ഒരു മാസം തികയുന്നതിനുമുമ്പ് പല ഭാഗവും പൊളിഞ്ഞു. പല സ്ഥലങ്ങളിലും വലിയ കുഴിയായി രൂപപെട്ട റോഡിൽ അപകടങ്ങൾ പതിവായി.
കൊച്ചാലുംമൂട് മുതൽ എൻ.എസ്.എസ്. സ്‌കൂൾ ജങ്ക്ഷൻ വരെ 11 വലിയ കുഴികൾ .പലതവണ അധികാരികളുടെയും കരാറുകാരന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടും പ്രാദേശിക സമരങ്ങൾ നടത്തുകയും ചെയ്തിട്ടും നടപടികൾ ഉണ്ടാകാത്തതിൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന കൂരല്ലൂർ പടി ജംഗ്ഷനിൽ വാഴവച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വികോട്ടയം മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഈ റോഡിന്റെ ശോചനീയ അവസ്ഥ മാറ്റുക, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുനടത്തിയ പ്രതിഷേധം ബ്‌ളോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രസീത രഘു, വാർഡ് പ്രസിഡന്റ് ജോയ്കുട്ടി,ജോൺസൻ കല്ലേലികുഴി, രാ ജോയ്, റോയ് തോമസ് അനിയൻകുഞ്ഞു ,മനേഷ് തങ്കച്ചൻ അഖിൽ, ആൽവിൻ എന്നിവർ പങ്കെടുത്തു.