തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് ചെയ്യാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്താനും ബയോ മെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടവർക്ക് പഞ്ചായത്ത് ഓഫീസിൽ / ക്ഷേമനിധി ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാനും ഈമാസം 16 വരെ സമയം അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.