ചെങ്ങന്നൂർ: ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനം അടപ്പിച്ചു. കോട്ടയം സ്വദേശി യായ ജീവനക്കാരന് ഇന്നലെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. . ഇയാളുമായി സമ്പർക്കത്തിൽപ്പെട്ട ജീവനക്കാരും ഈ സമയം സ്ഥാപനവുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ചെങ്ങന്നൂർ ഫെഡറൽ ബാങ്കിന്റെ ശാഖയിലെ ജീവനക്കാരിയുടെ സഹോദരന് കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ബാങ്ക് അടച്ചു.