അടൂർ : മണ്ണടി 10-ാം വാർഡിലെ റേഷൻ വ്യാപാരിക്ക് കൊവിഡ് സ്ഥിരികരിക്കുകയും 450 ഓളം പേർ സമ്പർക്കപ്പട്ടിയിൽ ഉൾപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റുന്നതിനായി മൊബൈൽ യൂണിറ്റ് എത്തിച്ച് കൊവിഡ് 19 പരിശോധ നടത്തണമെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുൺ കെ.എസ് മണ്ണടി ആവശ്യപ്പെട്ടു.7-ാം വാർഡിലെ ഓഡിറ്റോറിയത്തിൽ ഇതിനായി ആന്റിജെൻ ടെസ്റ്റ് സംഘടിപ്പിച്ചെങ്കിലും റേഷൻകട വ്യാപാരിവഴിയുള്ള സമ്പർത്തിലേർപ്പെട്ട മുഴുവൻ ആളുകൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്ന് മാത്രമല്ല ഉച്ചയോടെ പരിശോധന നിറുത്തിയതിനാൽ 200 ഓളം പേരെ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞുള്ളൂ.ഈ പരിശോധനയിലാണ് കടമ്പനാട് പഞ്ചായത്തിലെ ഒരു മെമ്പർക്കും കൊവിഡ് 19 സ്ഥിരികരിച്ചത്.ഈ സാഹചര്യത്തിൽ 12, 12 വാർഡുകളിൽ സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ ആളുകേയും പരിശോധനയ്ക്ക് വിധേയമാക്കാൻ മൊബൈൽ ടെസ്റ്റ് യൂണിറ്റ് എത്തിച്ച് ആശങ്ക ദൂരികരിക്കണമെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എയ്ക്ക് നൽകിയ നിവേദത്തിൽ ആവശ്യപ്പെട്ടു. നിവേദനം എം. എൽ.എഡി.എം.ഒ യ്ക്ക് കൈമാറി.