shobin
ഷോബിൻ ജെയിംസ്

കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. അടൂർ ഫെഡറൽ ബാങ്കിൽ ഇൻഷ്വറൻസ് വിഭാഗം ജീവനക്കാരനായ തൃശൂർ ചെങ്ങള്ളൂർ കുരിശേരി വീട്ടിൽ ഷോബിൻ ജെയിംസ് ആണ് മരിച്ചത്.
ചൊവ്വാഴ്‌ച രാവിലെ 8.40 നുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.
ജോലി സ്ഥലത്തേയ്ക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. ആഴ്ചയിലൊരിക്കലാണ് ഷോബിൻ ജോലിസ്ഥലത്തുനിന്ന് വീട്ടിൽ പോയിരുന്നത്.
കുഴിയിൽ വീണ ബൈക്കിൽ നിന്ന് തെറിച്ച് എതിർദിശയിൽ നിന്നുവന്ന മിനി ലോറിയുടെ പിന്നിൽ തല ഇടിക്കുകയായിരുന്നു. ഇതിനകം ഹെൽമറ്റ് തലയിൽ നിന്ന് തെറിച്ചു പോയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . പിതാവ് :ജെയിംസ് , മാതാവ്: മേരി ജെയിംസ്. സഹോദരൻ : ജസ്റ്റിൻ. സംസ്‌കാരം ഇന്നു രാവിലെ പത്തിന് തൃശൂർ ചെങ്ങാലൂർ ഔവർലേഡി മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ.