പത്തനംതിട്ട: കലാകാരന്മാരോടുള്ള സംസ്ഥാന സർക്കാരിന്റെയും ലളിതകലാ അക്കാഡമിയുടെയും അവഗണനയിൽ ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മൃദുൽ മധു പ്രതിഷേധിച്ചു. കൊവിഡ് കാലത്ത് ലളിതകലാ അക്കാഡമി വഴി നൽകുമെന്ന് അറിയിച്ചിരുന്ന ആയിരം രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടില്ല. കലാകാരന്മാരെ അവഗണിച്ച് വൻകിട കോർപ്പറേറ്റുകളെയും,കൺസൾട്ടൻ സികളെയും മാത്രം സഹായിക്കുകയാണ് സർക്കാർ.