തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ 'ഇന്ത്യൻ സാമ്പത്തിക രംഗത്ത് കൊവിഡ് ഉയർത്തുന്ന സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ത്രിദിന ദേശീയ വെബിനാർ ആരംഭിച്ചു. കേരള യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ അദ്ധ്യക്ഷനും പ്രൊഫസറുമായ ഡോ.ജി.രാജു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കൊവിഡും ഇന്ത്യൻ സാമ്പത്തികരംഗവും എന്ന വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറും വിദൂര വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.വസന്ത് ഗോപാൽ സംസാരിച്ചു. നാളെയും മറ്റന്നാളുമായി യഥാക്രമം കൊവിഡും കോർപറേറ്റ് ഫിനാൻഷ്യൽ റിപ്പോർട്ടിഗും എന്ന വിഷയത്തിൽ നിർമ്മല കോളേജ് അസിസ്റ്റന്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ.സോണി കുര്യാക്കോസ് ഉം, കൊവിഡും ഇന്ത്യൻ ടൂറിസവും എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. പ്രദീപ് കുമാർ ഉം ക്ലാസുകൾ നയിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 185 പ്രതിനിധികൾ പങ്കെടുത്തു. റെയിസൻ സാം രാജു,പ്രൊഫ.നിജിൻ കെ മാത്യു, പ്രൊഫ.അഞ്ജു മറിയം ജോൺ,മിസ്.ഗായത്രി എസ് നായർ, മിസ്. അശ്വതി ബാബു എന്നിവർ സംസാരിച്ചു.