പത്തനംതിട്ട: റേഷൻ കടകളിലെ ഇ-പോസ് മെഷീൻ നെറ്റ് സർവർ പ്രശ്‌നം കാരണം ഇന്നെലെയും കാർഡ് ഉടമകൾക്ക് റേഷൻ വിതരണം മുടങ്ങി.നാളെ മുതൽ കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം തുടങ്ങുകയാണ്. അതുപോലെ സാധാരണ റേഷന് പുറമെ കേന്ദ്രത്തിന്റെ അരിയും ഒന്നിച്ചു നൽകണം. ഒരു കാർഡുകാരന് സാധനങ്ങൾ എല്ലാം കൊടുത്തുവിടാൻ സാധാരണഗതിയിൽ 15 മിനിറ്റ് എടുക്കും. കടയുടെ സമയം അതനുസരിച്ച് എട്ട് മണിക്കൂറിൽ 32 പേർക്ക് മാത്രമേ ഒരു ദിവസം സാധനം കൊടുക്കാൻ സാധിക്കുകയുള്ളൂ. നെറ്റ് സർവർ പ്രശ്‌നം കാരണം ദിവസങ്ങൾ നഷ്ടപ്പെട്ടാൽ ഓണത്തിനുമുൻപ് എല്ലാവർക്കും സാധങ്ങൾകൊടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞാൽ എല്ലാവരും കൈമലർത്തുകയാണ്. നെറ്റ്, സർവർ പ്രശ്‌നം എത്രയും വേഗം പരിഹരിക്കുകയും നെറ്റില്ലാത്ത സമയങ്ങളിൽ മാന്വൽ വിതരണ രജിസ്റ്റർ മുഖാന്തിരം റേഷൻ വിതരണം നടത്താനുള്ള അനുമതി നൽകണമെന്നും കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേഴ്‌സ് അസോിയേഷൻ ജില്ലാ പ്രസിഡന്റ് എം.ബി.സത്യൻ സിവിൽസപ്ലൈസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.