13-sivadasan-nair
അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ : കസ്റ്റഡിയിൽ മരണപ്പെട്ട പി.പി.മത്തായിയെയും, കുടുംബത്തെയും വനം മന്ത്രിയും ജില്ലാകളക്ടറും ചേർന്ന് ആക്ഷേപിക്കുന്ന സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻനായർ ആരോപിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് നടക്കുന്ന ഒൻപതാം ദിവസത്തെ അനിച്ഛിതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കെ.ശിവദാസൻനായർ ആവശ്യപ്പെട്ടു. ചിറ്റാർ പഞ്ചായത്ത് അംഗം എലിസബേത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ,ഡി.സി.സിഭാരവാഹികളായ എ.സുരേഷ്‌കുമാർ ,എം.സി. ഷെറീഫ് ,കെ.ജാസിംക്കുട്ടി ,സിന്ധു അനിൽ,ബഷീർ വെള്ളത്തറ, പി.വി.വർഗീസ് ,അന്നമ്മ ജോർജ്ജ് ,സുജ ശ്രീകുമാർ,ഡി.ശശിധരൻ,ശ്യാമള ഉദയഭാനു , ജോയി തോമസ് ,സുസമ്മ തോമസ് ,ദീപ സന്തോഷ് ,വിമൽകുമാർ,ജോൺ മാത്യു,എൻ.കെ. മാത്യു ,ഷിനു മാത്യു ,എ.ബഷീർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പത്താംദിവസത്തെ റിലേ സത്യാഗ്രഹത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.