പത്തനംതിട്ട : യു.എ.ഇ യിലേക്ക് സന്ദർശക വിസയിൽ തൊഴിൽ അന്വേഷകരായിയെത്തുന്നവർക്കു ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സർക്കാർ നടപടി പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ്,സെക്രട്ടറി സാമുവൽ പ്രക്കാനം എന്നിവർ സ്വാഗതം ചെയ്തു.തൊഴിൽ നഷ്ടപ്പെട്ടും മറ്റും പ്രതിസന്ധിയിലായ അനേകം ആളുകൾക്ക് ഇത് ഉപകാരപ്രദമാണ്.
അസോസിയേഷൻ ഈ വിഷയം ഗവണ്മെന്റ് ശ്രദ്ധയിൽ പെടുത്തിയിരുന്നു.കൊവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് അനുകൂലമായ പല നടപടികളിലും തീരുമാനം വൈകിപ്പിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.