ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ മത്സ്യ വിപണന നിരോധനം ഭാഗികമായി പിൻവലിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. മത്സ്യ വിപണനത്തിന് നഗരസഭയിൽ നിന്നും ലൈസൻസ് എടുത്തിട്ടുള്ളവർക്ക് അതാതു സ്ഥാപനങ്ങളിൽ വിപണനം നടത്താവുന്നതാണ്. ശാസ്താംപുറം ചന്തയിലെ മത്സ്യ വിപണം സംബന്ധിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഇന്നു ഉച്ചയ്ക്ക് 2ന് നഗരസഭാ കോൺഫറൻസ് ഹാളിൽ പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും.ചന്തയിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് പ്രത്യേക യോഗം വിളിച്ചു ചേർക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.