ഇലവുംതിട്ട: മെഴുവേലി പഞ്ചായത്തിലെ വിവിധ ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ നാളിതുവരെ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്തവർ 16തീയതിക്കകം അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തികരിക്കേണ്ടതാണന്നും വിധവ പെൻഷൻ ,50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളിൽ പുനർവിവാഹം ചെയ്തിട്ടില്ലാ എന്നതു സംബന്ധിച്ച സാക്ഷ്യപത്രം സമർപ്പിച്ചിട്ടില്ലാത്തവർ 16നകം പഞ്ചായത്താഫീസിൽ ഹാജരാക്കേണ്ടതാണന്നും സെക്രട്ടറി അറിയിച്ചു.