പത്തനംതിട്: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ കൊല ചെയ്യപ്പെട്ട പി.പി. മത്തായിയുടെ മരണത്തിനുത്തരവാദികളായ ഉദ്യോഗസ്ഥരെ 16 ദിവസമായിട്ടും അറസ്റ്റ് ചെയ്യാതെയും കൊലക്കുറ്റത്തിനു കേസെടുക്കാതെയുമിരിക്കുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുവാൻ മുഖ്യ മന്ത്രി തയാറാകണമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രഫ.പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആസ്ഥാനത്ത് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ (മുൻ എം.എൽ.എ) യുടെ നേതൃത്വത്തിൽ നടന്ന റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു.സി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, മുൻ എം.പി. കെ.ഫ്രാൻസിസ് ജോർജ്ജ്, പ്രൊഫ.ഡി.കെ.ജോൺ, ജോൺ കെ.മാത്യു, കുഞ്ഞുകോശി പോൾ, ജോൺസൺ വിളവിനാൽ, ഡോ.ഏബ്രഹാം കലമണ്ണിൽ, കുളക്കട രാജു,വർഗീസ് മാമ്മൻ, ജോർജ്ജ് കുന്നപ്പുഴ, ദീപു ഉമ്മൻ, കുഞ്ഞുമോൻ കെങ്കിരേത്ത്,രാജീവ് താമരപ്പള്ളിൽ,തോമസ്‌കുട്ടി കുമ്മണ്ണൂർ, ടോമി ജോസഫ്, സജൻ വെള്ളറട, ഗോകുലം സന്തോഷ്, അഡ്വ. പ്രമോദ് കുമാർ, സന്തോഷ് തോമസ് എന്നിവർ സംസാരിച്ചു.