പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ കൊലപാതകമാണെന്ന് കേരള ജനപക്ഷം രക്ഷാധികാരി പി സി ജോർജ്ജ് എം.എൽ.എ ആരോപിച്ചു. മത്തായിയുടെ വീട് സന്ദർശിച്ച ശേഷം, കുടുംബാംഗങ്ങളും പൗരസമിതിയും ചേർന്ന് നടത്തിവരുന്ന ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനംവകുപ്പിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട വ്യക്തി എന്ന നിലയിൽ മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ജി. കൃഷ്ണകുമാർ. ജില്ലാ പ്രസിഡന്റ് റജി കെ. ചെറിയാൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സസീർ വയലും തല്ക്കൽ, ഇ ഒ ജോൺ,എബി മലഞ്ചരുവിൽ എന്നിവരും ധർണയിൽ പങ്കെടുത്തു.