shop

തിരുവല്ല: കൊവിഡ് സമൂഹ വ്യാപനത്തിന്റെ മുൻകരുതലിന്റെ ഭാഗമായി തിരുവല്ല നഗരസഭ പരിധിയിലുളള വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 6ന് അടയ്ക്കണമെന്നുള്ള നിയന്ത്രണം നീക്കി. ഇന്ന് മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. കൊവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങളും നിബന്ധനകളും എല്ലാ വ്യാപാരികളും നിർബന്ധമായും പാലിക്കേണ്ടതാണെന്ന് നഗരസഭാ ചെയർമാൻ ആർ. ജയകുമാർ അറിയിച്ചു.