ചെങ്ങന്നൂർ: വെൺമണി താഴത്തമ്പലം ഭാഗത്ത് കാർഷികവിളകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. വെൺമണി കൊച്ചപോലിൽ കെ.ആർ അപ്പുക്കുട്ടൻ,
പ്രെയിസ് ഹോം എ.ജെ തങ്കച്ചൻ തുടങ്ങിയവർക്കാണ് നാശനഷ്ടം നേരിട്ടത്.
അപ്പുക്കുട്ടൻ 3ഏക്കറോളം കരയിലും ഒരു ഏക്കർ നിലവും കൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമേ കോഴി വളർത്തൽ, ആട് വളർത്തൽ, മീൻ , വാഴ, കപ്പ, ചേന, പച്ചക്കറി എന്നീ കൃഷികളും ഉണ്ട്. 2018ലെ മഹാ പ്രളയത്തിൽ 2000 കോഴികൾ നഷ്ടപ്പെട്ടിരുന്നു. കാര്യമായി നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഇപ്പോൾ കോഴി കൃഷി നടത്തുന്നില്ല. റെഡ് ലേഡി ഇനത്തിൽപ്പെട്ട ഓമയുടെ തോട്ടം, 60തടം പാവൽ., 200മൂട് ചേന, 100തടം കാച്ചിൽ, ഏത്തവാഴ, കപ്പ, ചേമ്പ് മുതലായവ വെള്ളം കയറിനശിച്ചു പോയി. കൂടാതെ 200മൂട് പൂവൻവാഴ കുലച്ചതിന്റെ ഇല, കരിച്ചിൽ രോഗത്തിൽ നശിച്ചു.