കോന്നി : ആറ്റുവെള്ളം കാണുന്നതിനിടെ അച്ചൻകോവിലാറ്റിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്രമാടം ബിന്ദു ഭവനിൽ രാജൻപിള്ള (77) യുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് രാജൻപിള്ളയെ മുട്ടത്തുകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി വരുന്നതിനിടെ ഇന്നലെ രാവിലെ കൊടുന്തറ കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. പത്തനംതിട്ട പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ : വത്സല. മക്കൾ : പ്രസാദ്, ബിന്ദു.
ക