പത്തനംതിട്ട : കുടുംബശ്രീ മിഷൻ മുഖേന പുളിക്കീഴ് ബ്ലോക്കിൽ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം. പുളിക്കീഴ് ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 20നും 35നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. ബി.കോം, ടാലിയാണ് യോഗ്യത. പ്രതിദിനം 430 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നാംനില കളക്‌ട്രേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ സെപ്തംബർ നാലിനകം അപേക്ഷിക്കണം. ഫോൺ: 04682221807, 9188112616, 7560803522.