തുമ്പമൺ - ഗ്രാമപഞ്ചായത്തിനെ ഹരിതകേരളം മിഷൻ ശുചിത്വ പദവിലേക്ക് ഉയർത്തുന്നു. പ്രഖ്യാപനം 15 ന് രാവിലെ 9ന് ഗ്രാമപഞ്ചായത്ത് ഒാഫീസ് അങ്കണത്തിൽ നടക്കും . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ രാജേഷ് ഉദ്ഘാടനം ചെയ്യും. കാര്യക്ഷമമായ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ , ക്ലീൻ കേരള കമ്പനിയുമായി ലിങ്കേജ്, പ്രവർത്തനക്ഷമമായ ഹരിതകർമ്മ സേന യൂസർഫീസ് ശേഖരണം, വീടുകളിലെ ജൈവ മാലിന്യത്തെ ഉറവിടത്തിൽ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് പിറ്റുകൾ എന്നിവയാണ് നിർമ്മിച്ചുനൽകിയത് , പൊതുമാലിന്യ സംസ്‌കരണത്തിനായി തുമ്പൂർമുഴി കമ്പോസ്റ്റിംഗ് സംവിധാനം , പൊതുടോയ് ലെറ്റുകളുടെ നിർമ്മാണം ചടങ്ങുകൾക്കും സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ, പ്ലാസ്റ്റിക്ക് നിരോധനം ഫലപ്രദമായി നടപ്പിലാക്കിയത് എന്നിവയാണ് ശുചിത്വപദവിയിൽ എത്തുന്നതിന് ഗ്രാമപഞ്ചായത്തിനെ സഹായിച്ചത്. ഡംപിംഗ് സൈറ്റുകൾ ഇല്ലാത്തതും ഗ്രാമപഞ്ചായത്തിന് ശുചിത്വഗ്രാമമാക്കുന്നതിന് ഇടയാക്കി.