14-mcf
അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം (എം. സി. എഫ്. )

പ്രമാടം: ഹരിത കേരള മിഷന്റെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലെ വീടുകളിൽ നിന്ന് , കഴുകി വൃത്തിയാക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ വേർതിരിച്ച് സംഭരിക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (എം. സി. എഫ്) തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻപീറ്റർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുലോചനദേവി അദ്ധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലിഅമ്മ, സുശീല അജി, അന്നമ്മ ഫിലിപ്പ്, കെ ആർ പ്രഭ, കെ.പ്രകാശ് കുമാർ, സെക്രട്ടറി മിനി മറിയം ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ് എന്നിവർ പങ്കെടുത്തു.


@ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തുളള ഗ്രാമപഞ്ചായത്ത് വക സ്ഥലത്താണ് സെന്റർ. ശുചിത്വ മിഷനിൽ നിന്ന് അനുവദിച്ച 446912 രൂപ ചെലവിലാണ് പദ്ധതി . ഹരിതകർമ്മ സേന അംഗങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
@ ഓരോ മാസവും കൃത്യമായതീയതികളിൽ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഒന്നാംഘട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ശേഖരിക്കുന്നത്. രണ്ടാംഘട്ടത്തിൽ കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കും. മൂന്നാംഘട്ടത്തിൽ
ഈ വേസ്റ്റും ശേഖരിക്കും.

-----------
വീടുകളിൽ നിന്ന് യൂസർ ഫീസ് ഇനത്തിൽ

40 രൂപ വാങ്ങും.