പത്തനംതിട്ട : ലോക്ക് ഡൗൺ, കൊവിഡിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ പാസ്‌പോർട്ട് സേവ കേന്ദ്രം പ്രവർത്തനം നിറുത്തിയത് ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തു പോയാണ് ഇപ്പോൾ പാസ്‌പോർട്ട് ആവശ്യങ്ങൾ നടത്തേണ്ടത്. നാട്ടിലെത്തിയ പ്രവാസികൾക്ക് കൊല്ലം വരെ പോയി പാസ്‌പോർട്ട് ആവശ്യങ്ങൾ പരിഹരിച്ചു വരുന്നത് ബുദ്ധിമുട്ടാകുകയാണ്. നിലവിലെ സാഹചര്യത്തിൽ കൊല്ലത്തു പോയി വരുന്നതും സാമ്പത്തിക ചെലവും താങ്ങാവുന്നതല്ല.അടിയന്തരമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫീസ് തുറന്നു പ്രവർത്തേക്കണ്ടതാണ്.