14-sathyagraham
ചിറ്റാറിലെ കസ്റ്റഡി മരണത്തത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ നടത്തിയ സത്യാഗ്രഹം കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റാർ : മത്തായിയെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ആഹ്വാനമനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ സത്യാഗ്രഹ സമരം നടത്തി. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, സണ്ണി കണ്ണം മണ്ണിൽ, ബിജിലാൽ ആലുനില്ക്കുന്നതിൽ, ദിലീപ് കുമാർ പൊതിപ്പാട്, ശശി പാറയിൽ, ബെന്നി ഈട്ടിമൂട്ടിൽ, ജയ്‌സൺ പീടികയിൽ, ബിനോയ് വിശ്വം. സുനോജ്, പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.