കോന്നി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആദരം. വിജയികളെ ഓൺലൈനിലൂടെയാണ് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത്. പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കും നേടിയ മൂന്ന് വിദ്യാർത്ഥികളടക്കം എല്ലാ വിജയികളും രക്ഷിതാക്കളും പങ്കെടുത്തു. ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടത്തിയ ആദരിക്കൽ ചടങ്ങ് ഗ്രാൻഡ്മാസ്റ്റർ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ ഉന്നത നേട്ടങ്ങളിൽ എത്തിച്ചേരാൻ പര്യാപ്തമാക്കുന്ന നിലയിൽ പ്രോൽസാഹനം നൽകുന്നതാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന അനുമോദന ചടങ്ങെന്ന് ജി.എസ്.പ്രദീപ് പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിലെ കുട്ടികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയതെന്ന് അനുമോദന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിന് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കോന്നിയിൽ സ്ഥാപനം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമന്റോ നൽകും. ഫോട്ടോ എത്തിച്ചു നൽകാത്തവർ ബന്ധപ്പെടണം. ഫോൺ : 8848783504.