14-annapoornadevi
പി പി മത്തായിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ട് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നിപ്പ് സമരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്യുന്നു.

കുമ്പനാട്: ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിൽ എടുത്ത പി.പി മത്തായി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പനാട് ജംഗ്ഷനിൽ നിപ്പ് സമരം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി കെ ശശി, പഞ്ചായത്ത് അംഗം റോയി പരപ്പുഴ, തോമസ് ജേക്കബ്, രാജു അംമ്പുരാൻ, വി ഐ കുട്ടൻ, ബാബു തോമസ് നാലുപറയിൽ, രാജു മഠത്തിങ്കൽ, ബോബി കുളങ്ങരമഠം, കെ വി സലീം, ബോബി ചേന്നാട്ട്, എ കെ ഷജീവ് എന്നിവർ സംസാരിച്ചു.