ഇലവുംതിട്ട:ചിറ്റാർ ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ കസ്റ്റടിയിലെടുത്ത പ്രതി മത്തായി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മെഴുവേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുവേലി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എസ്.ശുഭാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ.സോജി,ബ്ലോക്ക് പ്രസിഡന്റ് കെ.എൻ.രാധാചന്ദ്രൻ,ബ്ലോക്ക്-മണ്ഡലം ഭാരവാഹികളായ കെ.കെ.ജെയിൻ,എ.എൻ.ജയപ്രകാശ്,ഹരികുമാർ,അനിൽ കുളമക്കോട് തുടങ്ങിയവർ സംസാരിച്ചു.