14-science-lab
കോന്നി താഴം ഗവ. യു.പി സ്‌കൂളിലെ ശാസ്ത്ര ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി എം. ഉദ്ഘാനം ചെയ്യുന്നു

കോന്നി: പഞ്ചായത്ത് കോന്നി താഴം ഗവ.യു.പി സ്‌കൂളിൽ ജനകീയാസൂത്രണ പദ്ധതി 2018-19, 2019-20 വർഷങ്ങളിലായി 750000 രൂപ വകയിരുത്തി നിർമ്മിച്ച ശാസ്ത്ര ലാബ് തുറന്നു കൊടുത്തു.സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായിട്ടാണ് ലാബിന്റെ നിർമ്മാണം നടത്തിയത്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ ശാസ്ത്ര അവബോധം വർദ്ധിപ്പിക്കുന്നതിനും ആധികാരിക അറിവ് പങ്കു വയ്ക്കുന്നതിനും ശാസ്ത്രലാബ് ഉപകരിക്കും. പ്രസിഡന്റ് രജനി എം.ഉദ്ഘാനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആനി സാബു അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻകാലായിൽ,വാർഡ് മെമ്പർ റോജി ബേബി, മെമ്പർമാരായ തുളസി മോഹൻ, റ്റി.സൗദാമിനി, എം.ഒ ലൈല, ലിസി സാം, ഹെഡ് മിസ്ട്രസ് പി. ഗീതാകുമാരി, പി.ടി.എ പ്രസിഡന്റ് എം.ഗിരീഷ് എന്നിവർ സംസാരിച്ചു.