പത്തനംതിട്ട : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 15 കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 16, പന്തളം നഗരസഭയിലെ വാർഡ് 20, 21, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ൽ ഉൾപ്പെട്ടിട്ടുള്ള കലഞ്ഞൂർ ജംഗ്ഷൻ പ്രദേശം, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 ൽ ഉൾപ്പെട്ടിട്ടുള്ള മണലുവിള, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ പ്രദേശം..
പന്തളം: പന്തളം നഗരസഭയിലെ 20.21 വാർഡുകൾ ഒരാഴ്ച കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 20-ാം വാർഡിലെ ഒരുയുവാവിന് ബുധനാഴ്ച കൊ വിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാൾ ഈ രണ്ടു വാർഡിലെ യുംനിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇന്നലെ ആരോഗ്യ വകുപ്പ് നടത്തിയ സർവ്വേയിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ 50 ഓളം ആളുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.പൊലിസ് ഇവിടേക്കുള്ള പ്രധാന വഴികൾ അടച്ചു.അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാം വാഹനങ്ങളിൽ പച്ചക്കറി മത്സ്യവ്യാപാരവും മറ്റും ഈ വാർഡുകളിൽ നടത്താൻ പാടില്ലന്നും പന്തളം സി.ഐ.എസ്.ശ്രീകുമാർ അറിയിച്ചു.