പത്തനംതിട്ട: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്കുള്ള ശമ്പള നിരക്ക് ആനുപാതികമായി വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെേ്രക്രഴ്‌സ് അസോസിയേഷൻസംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു .ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ ആവശ്യം ഉന്നയിച്ചത്.25 വർഷം സർവീസുള്ള എല്ലാ ജീവനക്കാർക്കും പൂർണപെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തുക,സർക്കാരും പി.എസ് .സി.യും അംഗീകരിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള ഹെൽത്ത്ഇൻസ്‌പെക്ടർമാരെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനക്കയറ്റ നടപടി പുനഃപരിശോധിക്കുക, നിപ്പ, കൊവിഡ്19 തുടങ്ങിയ രോഗങ്ങൾക്കെതിരെ പൊരുതുന്ന എല്ലാ ഫീൽഡ് വിഭാഗം ജീവനക്കാർക്കും റിസ്‌ക് അലവൻസ് അനുവദിക്കുക, ഓഫീസ് വാടക, പി.സി.എ. നിരക്ക് ഉയർത്തുക, യൂണിഫോമും അലവൻസും അനുവദിക്കുക, ജനസംഖ്യയനുസരിച്ച് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ജൂനിയർ എച്ച്.ഐ. മാരെ നിയമിക്കുക, ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കുക, എല്ലാപഞ്ചായത്തുകളിലുംജൂനിയർഎച്ച്.ഐ.,ഹെൽത്ത്ഇൻസ്‌പെക്ടർമാരെ നിയമിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുക, എല്ലാ സർക്കാർ ജീവനക്കാർക്കും ആദ്യം പരിശീലനം നൽകുക തുടങ്ങിയവയും ചർച്ചയിൽ ആവശ്യപ്പെട്ടതായി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ അറിയിച്ചു.