15-chengaramukku
ചെങ്ങറമുക്ക് ചെമ്മാനി റോഡ് തകർന്നനിലയിൽ

കൊന്നപ്പാറ: ചെങ്ങറമുക്ക് ചെമ്മാനി റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. കൊന്നപ്പാറ ചെങ്ങറമുക്കിൽ നിന്ന് തുടങ്ങി ചെമ്മാനിയിൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമുള്ള പഞ്ചായത്ത് റോഡാണിത്. ചെങ്ങറമുക്ക്, ചെമ്മാനി സ്‌മോക്ക്ഹൗസ്, കൊച്ചുമുറിപടി, അയിരൂർ പടി തുടങ്ങിയ ഭാഗങ്ങളിൽ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ബസ് സർവീസിലാത്ത പള്ളിമുരുപ്പ്,ചെമ്മാനി പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും ഓട്ടോറിക്ഷകളേയും ഇരുചക്രവാഹനങ്ങളേയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ഓട്ടോറിക്ഷകൾ ഈ ഭാഗത്തേക്ക് ഓട്ടം വരാത്ത സ്ഥിതിയാണ്.ചെമ്മാനി, പള്ളി മുരുപ്പ്, കൊന്നപ്പാറ,ചെങ്ങറ,മിച്ചഭൂമി,കുറുമ്പറ്റി, കടവുപുഴ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും ഈ റോഡിനെയാണ് ഉപയോഗിക്കുന്നത്. ഗതാഗതയോഗ്യമല്ലാതായ റോഡ് അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.