പത്തനംതിട്ട: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്കുള്ള ശമ്പള നിരക്ക് ആനുപാതികമായി വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത്‌ ഇൻസ്‌പെക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.ശമ്പള പരിഷ്ക്കരണ കമ്മീഷൻ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 25 വർഷം സർവീസുള്ള എല്ലാ ജീവനക്കാർക്കും പൂർണ പെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തുക,സർക്കാരും പി.എസ്.സി.യും അംഗീകരിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള ഹെൽത്ത്ഇൻസ്പെക്ടർമാരെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനക്കയറ്റ നടപടി പുനഃപരിശോധിക്കുക,നിപ്പ,കൊവിഡ്-19 തുടങ്ങിയ രോഗങ്ങൾക്കെതിരെ പൊരുതുന്ന എല്ലാ ഫീൽഡ് വിഭാഗം ജീവനക്കാർക്കും റിസ്ക് അലവൻസ് അനുവദിക്കുക,ഓഫീസ് വാടക, പി.സി.എ. നിരക്ക് ഉയർത്തുക, യൂണിഫോമും അലവൻസും അനുവദിക്കുക, ജനസംഖ്യയനുസരിച്ച് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ജൂനിയർ എച്ച്.ഐ. മാരെ നിയമിക്കുക,ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കുക, എല്ലാപഞ്ചായത്തുകളിലുംജൂനിയർഎച്ച്.ഐ.,ഹെൽത്ത്ഇൻസ്പെക്ടർമാരെ നിയമിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുക, എല്ലാ സർക്കാർ ജീവനക്കാർക്കും ആദ്യം പരിശീലനം നൽകുക തുടങ്ങിയവയും ചർച്ചയിൽ ആവശ്യപ്പെട്ടതായി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ അറിയിച്ചു.