തിരുവല്ല : തിരുവല്ല മാർത്തോമ്മ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിൽ കൊവിഡ് സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ വെബിനാർ സമാപിച്ചു.സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു ഉദ്ഘാടനം ചെയ്യ്തു. മൂന്ന് ദിവസങ്ങളായി നടന്ന വെബിനാറിൽ കൊവിഡും ഇന്ത്യൻ സാമ്പത്തികരംഗവും,കൊവിഡും കോർപറേറ്റ് ഫിനാൻഷ്യൽ റിപ്പോർട്ടിഗിം,കൊവിഡും ഇന്ത്യൻ ടൂറിസവും എന്ന വിഷയങ്ങളിൽ ഡോ.വസന്ത് ഗോപാൽ,ഡോ.സോണി കുര്യാക്കോസ്, ഡോ.പ്രദീപ് കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 185 പ്രതിനിധികൾ പങ്കെടുത്തു. വെബിനാറിൽ നിന്ന് ഉരുതിരിഞ്ഞ നിർദ്ദേശങ്ങൾ ഗവൺമെന്റിന് കൈമാറും. റെയിസൻ സാം രാജു ,വെബിനാർ കോഓർഡിനേറ്റർ പ്രൊഫ.നിജിൻ കെ മാത്യു,പ്രൊഫ.അന്റു അന്നം തോമസ്,പ്രൊഫ. അഞ്ജു മറിയം ജോൺ , മിസ്. പവിത എസ് , അലൻ ബിനോയ് എന്നിവർ സംസാരിച്ചു.