agri

പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി ഓൺ ലൈൻ പരിശീലനങ്ങൾ നൽകുന്നു. ശാസ്ത്രീയ വാഴകൃഷി, മണ്ണ് സംരക്ഷണവും സംയോജിത വളപ്രയോഗവും വിളകളിൽ, പച്ചക്കറികളിലെ രോഗ കീട നിയന്ത്രണം, ആടു വളർത്തൽ, കൂൺകൃഷി, റമ്പൂട്ടാൻ സംസ്‌കരണം എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ 17 ന് ഉച്ചയ്ക്ക്

ശേഷം 3 ന് മുമ്പായി 8078572094 എന്ന നമ്പരിൽ പേരും, വിലാസവും പരിശീലനവിഷയവും വാട്‌സാപ്പ് സന്ദേശമായി അയയ്ക്കണം.