കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പ്രളയ പ്രവർത്തനത്തിന്റെ ഭാഗമായി മാരാമൺ ചെട്ടിമുക്ക് പ്രദേശത്തെ സനു ജോർജിന്റെ വെള്ളം കയറിയ വീട് ശുചീകരിക്കുകയും, സാധന സാമഗ്രികൾ എടുത്ത് വെക്കുകയും ചെയ്തു. ചെറുകോൽപ്പുഴയിലെ വെള്ളം കയറിയ വീടുകൾ ശുചീകരിക്കുകയും ഭക്ഷണപ്പൊതികൾ നൽകുകയും ചെയ്തു. ക്രിസ് ഫിലിപ്പ് മോഹൻ, അഭിജിത്ത് എസ്. നായർ, സനു ജോർജ്, അഭിജിത്ത് കെ.നായർ,പ്രഭുൽ മോൻ, അനന്യ അനിൽകുമാർ, ശ്രീക്കുട്ടി എന്നിവർ എന്നിവർ നേതൃത്വം നൽകി.