അടൂർ : കേന്ദ്ര സർക്കാർ പദ്ധതികളായ പ്രധാനമന്ത്രി സ്വനിധി (തെരുവ് കച്ചവടക്കാർക്ക് 10000 രൂപ വായ്പ പദ്ധതി),6-ാം ക്ലാസ് മുതൽ 12വരെയുള്ള കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി കോഴ്സ്, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ,കിസാൻ സമ്മാൻ നിധി, കർഷക കുടുംബാംഗങ്ങൾക്ക് ക്ഷേമപെൻഷൻ,എന്നീ രജിസ്ട്രേഷനുകൾ അടൂർ പറക്കോട് ബ്ലോക്കിന്റെ കീഴിലെ മുഴുവൻ പഞ്ചായത്തുകളിലുള്ളവർക്ക് തികച്ചും സൗജന്യമായി സ്വാതന്ത്ര്യദിനത്തിൽ അടൂർ കോമൺ സർവീസ് സെന്റർ വഴി കൊവിഡ് 19 സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സേവനം ഉറപ്പാക്കും. ഈ സ്വാതന്ത്ര്യ ദിനം മുതൽ മുഴുവൻ കേന്ദ്ര സർക്കാർ പദ്ധതികളും വാർഡു തലങ്ങളിൽ ഓരോ കേഡറ്റിന് ജോലി നൽകുന്ന സേവനം ഉറപ്പാക്കും. മുഴുവൻ സർക്കാർ അനുകൂല്യങ്ങളും അർഹതപ്പെട്ട ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് അടൂർ കോമൺ സർവീസ് സെന്ററിന്റെ ലക്ഷ്യമെന്ന് വില്ലേജ്തല എന്റർപ്രണർ സന്തോഷ് കുമാരൻ ഉണ്ണിത്താൻ അറിയിച്ചു.രജിസ്ട്രേഷന് 9400644641,8304954641 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.