പത്തനംതിട്ട : ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
അടൂർ നഗരസഭയിലെ വാർഡ് 23, ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2, 5, ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ൽ ഉൾപ്പെട്ടിട്ടുള്ള ചാക്കക്കോളനിഭാഗം പ്രദേശം എന്നിവടങ്ങളിൽ ഇന്നലെ മുതൽ 7 ദിവസത്തേക്കു കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം ദീർഘിപ്പിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം 15 മുതൽ 7 ദിവസത്തേക്കുകൂടി ദീർഘിപ്പിച്ചു.
നിയന്ത്രണം നീക്കി
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 4, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 6, 8 എന്നിവടങ്ങളെ ഇന്നു മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
ഇൻഡ്യൻ കോഫി ഹൗസിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്
ചെങ്ങന്നൂർ: ഇൻഡ്യൻ കോഫി ഹൗസിലെ എല്ലാ ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നു നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടെ ജോലി ചെയ്തിരുന്ന ഏഴ് ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിരുന്നു. ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കോഫി ഹൗസ് അടച്ചിട്ടിരിക്കുകയാണ്.