പന്തളം :പന്തളം നഗരസഭ ലൈഫ് പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. പെൺ മക്കളെ കെട്ടിച്ചു വിടുന്നതിന് കുടുംബ ഭൂമി വിറ്റുപോയി എന്ന കാരണം പറഞ്ഞാണ് മുടിയൂർക്കോണം മുള്ളിക്കൽ വീട്ടിൽ രമണിയെ ഒഴിവാക്കിയതാണ് അവസാനത്തെ സംഭവം. പക്ഷേ ഇവർക്ക് പെൺമക്കളില്ല . ഇവരുടെ മുത്തമകന്റെ പേരിലുള്ള വസ്തുവിലും വീട്ടിലുമാണ് ഈ കുടുംബം താമസിക്കുന്നത് .രണ്ട് ആൺമക്കൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട അനുജന്റെ രണ്ടുമക്കൾക്കുമൊപ്പമാണ് താമസം. എല്ലാ രേഖകളും ഹാജരാക്കിയിട്ടും നിരുത്തരവാദിത്വപരമായ കാരണങ്ങൾ പറഞ്ഞാണ് ലൈഫ് പദ്ധതിയിൽ നിന്ന് ആളുകളെ
ഒഴിവാക്കിയതെന്നാണ് ആരോപണം . ജില്ലാ കളക്ടർക്കു പരാതി നൽകിയിട്ടുണ്ടെന്നും പട്ടിക പുനപരിശോധിക്കണമെന്നും യു ഡി എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.. യു.ഡി.എഫ് കൗൺസിലർമാരായ എൻ .ജി സുരേന്ദ്രൻ . അഡ്വ :കെ.എസ് ശിവകുമാർ ,കെ.ആർ വിജയകുമാർ , എ.നൗഷാദ് റാവുത്തർ , പന്തളം മഹേഷ് ,ജി അനിൽകുമാർ ,എം. ജി രമണൻ , മഞ്ജു വിശ്വനാഥ്, ആനി ജോൺ തുണ്ടിൽ ,സുനിതാ വേണു എന്നിവർ പങ്കെടുത്തു