പന്തളം: ഭൂരഹിത ഭവന രഹിതരായവർ ലൈഫ് പദ്ധതിയിലേക്ക് മുൻസിപ്പാലിറ്റിവഴി അപേക്ഷ നൽകിയവരിൽ പൂർണമായ അപേക്ഷകൾ എന്ന പേരിൽ ഒരു ലിസ്റ്റ് ഇറക്കുകയും ബാക്കിയുള്ള അപേക്ഷകൾ നിരസിക്കുകയും ചെയ്തതിൽ അപാകതയുള്ളതായി മുൻസിപ്പൽ കൗൺസിലറും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.ആർ.രവി ആരോപിച്ചു. അപേക്ഷയിൽ തീർപ്പുകൽപ്പിക്കുന്നതിനു മുമ്പേ പുനരന്വേഷണം വേണമെന്നും കെ.ആർ രവി ആവിശ്യപ്പെട്ടു.