take

പത്തനംതിട്ട: വാർഷിക പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നൽകേണ്ട പന്ത്രണ്ടിന പരിപാടികളിൽ ഒന്നാണ് ടേക് എ ബ്രേക്ക് പദ്ധതി.
ഓരോ ഗ്രാമപഞ്ചായത്തിലും ഉയർന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറി സമുച്ചയങ്ങൾ വീതം നിർമ്മിക്കുക. (ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസത്ത് ഒന്നും, സംസ്ഥാന/ ദേശീയപാതയോരങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപം, ബസ് സ്റ്റോപ്പ്/ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഒന്നും). ഓരോ മുനിസിപ്പാലിറ്റിയിലും ഉയർന്ന നിലവാരമുള്ള അഞ്ച് പൊതുശുചിമുറി സമുച്ചയങ്ങൾ വീതം നിർമ്മിക്കുക.(മുനിസിപ്പൽ ഓഫീസ് പരിസത്ത് ഒന്നും, സംസ്ഥാന/ദേശീയപാതയോരങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപം, ബസ് സ്റ്റോപ്പ്/ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നാലും), സ്ഥലമുള്ളയിടങ്ങളിൽ ശുചിമുറി സമുച്ചയങ്ങൾക്കൊപ്പം കോഫി ഷോപ്പ്/റിഫ്രഷ്‌മെന്റ് സെന്റർ കൂടി സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതാണ് പദ്ധതി.
തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ഓഫീസ് പരിസരത്ത് നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിലവിലുള്ള ശുചിമുറികൾ, ബസ് സ്റ്റാൻഡ്/ബസ് സ്റ്റോപ്പ്/പ്രധാന വാണിജ്യ കേന്ദ്രങ്ങൾ/പൊതു ചന്തകളിലുള്ള ശുചിമുറികൾ എന്നിവ നവീകരിക്കുന്നതിനാണു മുൻഗണന. നിശ്ചിത സ്ഥലങ്ങളിൽ നിലവിൽ ശുചിമുറികൾ ഇല്ലാത്ത ഇടങ്ങളിൽ മാത്രം ദേശീയസംസ്ഥാന പാതയോരങ്ങൾക്കു മുൻഗണന നൽകി നിർമ്മിക്കാം.
ശുചിമുറികൾ പുതുക്കിപ്പണിയുന്നതിനോ പുതിയ നിർമ്മാണത്തിനായോ ഉള്ള പദ്ധതികൾ 2020 - 21 വാർഷിക പദ്ധതി, തനത് ഫണ്ട്, എം.എൽ.എ എസ്.ഡി.എഫ്/എ.ഡി.എസ്, എം.പി ഫണ്ട്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ), സ്വച്ഛ് ഭാരത് മിഷൻ പെർഫോർമൻസ് ഇൻസെന്റീവ് ഗ്രാന്റ്, 15ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ്, ശുചിത്വ കേരളം (റൂറൽ/അർബൻ), ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ വികസനഫണ്ട് എന്നിവ ഉപയോഗിച്ചോ ഏറ്റെടുക്കാവുന്നതാണ്.
പുതിയ ശുചിമുറികളുടെ നിർമ്മാണത്തിനായി തദ്ദേശസ്ഥാപനത്തിന്റെ ഭൂമി കൂടാതെ മറ്റ് വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഭൂമിയും ഏറ്റെടുക്കാവുന്നതാണ്.
ശുചിമുറി സമുച്ചയങ്ങളുടെ സ്ഥലലഭ്യതയുടേയും ഉപയോഗിക്കാൻ സാധ്യതയുള്ള ആൾക്കാരുടെ എണ്ണത്തേയും അടിസ്ഥാനമാക്കി അടിസ്ഥാനതലം ( തരംതിരിച്ചിട്ടുണ്ട്. എല്ലാതലത്തിലും വാഷ് ബേസിൻ, കണ്ണാടി, സാനിട്ടറി നാപ്കിൻ ഡിസ്‌ട്രോയർ, വിശ്രമസ്ഥലം, എന്നിവ ഒരുക്കണം. പ്രീമിയം തലത്തിനൊപ്പം കോഫി ഷോപ്പ്/റിഫ്രഷ്‌മെന്റ് സെന്റർ സ്ഥാപിക്കണം. പരിപാലന ചുമതല കുടുംബശ്രീ സംരംഭക ഗ്രൂപ്പിനായിരിക്കും. ശുചിത്വമിഷനാണു പദ്ധതിയുടെ ഏകോപന ചുമതല.