തിരുവല്ല : വെള്ളം കയറിയതിനെ തുടർന്ന് പ്രവത്തനം തടസപ്പെട്ട കുറ്റൂർ ഗവ.ആയുർവേദ ആശുപത്രി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകർ ചേർന്ന് ശുചീകരിച്ചു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് കെട്ടിടത്തിൽ വെള്ളം കയറിയതോടെ ആശുപത്രിയുടെ പ്രവർത്തനം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ താഴെയുള്ള മുറിയിലേക്ക് താൽക്കാലികമായി മാറ്റിയിരിക്കുകയാണ്. സേവാഭാരതി കുറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. വെള്ളം കയറിയതിനെ തുടർന്ന് കെട്ടിടത്തിനുള്ളിൽ അടിഞ്ഞു കൂടിയ ചെളി പ്രവത്തകർ ചേർന്ന് നീക്കം ചെയ്തു. തുടർന്ന് പമ്പ് സെറ്റ് ഉപയോഗിച്ച് കെട്ടിടത്തിനകം കഴുകി വൃത്തിയാക്കി.ആശുപത്രി പരിസരത്ത് ക്ലോറിനേഷൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്,ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ കുറ്റൂർ, സേവാഭാരതി പ്രവർത്തകരായ അനിൽ കുമാർ,ശ്രീവല്ലഭൻ , രഞ്ജിത്ത്,പ്രവീൺ,ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.