പത്തനംതിട്ട :പട്ടികവിഭാഗങ്ങൾക്ക് നിയമനത്തിൽ സംവരണം നൽകാതെ ഭരണ ഘടനാ ലംഘനം നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഈ വിഭാഗത്തെ നോക്കുകുത്തി ആക്കുകയാണെന്ന് കേരളാ സാംബവർ സൊസൈറ്റി ആരോപിച്ചു.സംവരണം അട്ടിമറിച്ചും കരാർ നിയമനം നടത്തി പട്ടിക വിഭാഗങ്ങളെ വഞ്ചിക്കുന്ന നടപടി ഏറെ പ്രതിഷേധാർഹമാണ്.എയ്ഡഡ് നിയമനത്തിൽ കർശനമായി സംവരണം നടപ്പാക്കുവാൻ സർക്കാർ നിയമനിർമ്മാണം നടത്തുവാൻ തയാറാകണമെന്ന് കേരള സാംബവർ സൊസൈറ്റി ആവശ്യപ്പെട്ടു.പട്ടികവിഭാഗങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെയും കഴക്കൂട്ടം ആറ്റിപ്ര പട്ടികജാതി കോളനിയിലെ ആറു കുടുംബങ്ങളെ കുടിയൊഴിപ്പിച്ച നടപടിക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും പാവപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തിരമായി വാസയോഗ്യമായ വീടും അവരുടെ ഭൂമിയും തിരികെ കൊടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണം. കൊവിഡ് 19ന്റെയും,കാലവർഷക്കെടുതിയിലും തൊഴിൽ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും കേരളാ സാംബവർ സൊസൈറ്റി ജില്ലാ സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.എൻ.പുരുഷോത്തമൻ,ജില്ലാ ഖജാൻജി ബിനുകുമാർ പന്തളം,അനിൽകുമാർ,സനൽകുമാർ റാന്നി,സന്തോഷ് പട്ടേരി,സി.കെ.രാജൻ,കെ.എസ്.രാജൻ, ജയകുമാർ മല്ലശേരി എന്നിവർ സംസാരിച്ചു.