15-haritha-mission
ഹരിത കേരള മിഷനും 'എന്റെ മണിമലയാർ' ജനകീയ സമിതിയുംആദ്യ ഘട്ടമായി മല്ലപ്പള്ളി ആലുംചുവട് സ്വകാര്യ ആശുപത്രിപടി റോഡിന്റെ വെള്ളക്കെട്ടിന് പരിഹാരമാകുവാൻ മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ രാജേഷ് സ്ഥലം സന്ദർശിക്കുന്നു

മല്ലപ്പള്ളി: വെള്ളപ്പൊക്കത്തിന് കാരണമായി കാലാകാലങ്ങളിൽ അടഞ്ഞു പോയ തോടുകൾ, നീർച്ചാലുകൾ എന്നിവ ജനകീയ സഹകരണത്തോടെ വീണ്ടടുക്കുവാൻ പദ്ധതിയുമായി ഹരിത കേരള മിഷനും എന്റെ മണിമലയാർ ജനകീയ സമിതിയും.ആദ്യ ഘട്ടമായി മല്ലപ്പള്ളി ആലുംചുവട് സ്വകാര്യ ആശുപത്രിപടി റോഡിന്റെ വെള്ളക്കെട്ടിന് പരിഹാരമാകുവാൻ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ.രാജേഷ് സ്ഥലം സന്ദർശിച്ചു.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തഹസിൽദാർ താലൂക്ക് തല യോഗം വിളിച്ചിരുന്നു.ത്രിതല തദ്ദേശ ജനപ്രതിനിധികളും വസ്തു ഉടമസ്ഥരും പരാതിക്കാരെയും ഒരുമിച്ചു ചേർത്ത് വിളിച്ച യോഗത്തിൽ 600 മീറ്റർ നീളമുള്ള റോഡിന്റെ അടഞ്ഞു പോയ 80 മീറ്റർ ഭാഗം വസ്തു ഉടമസ്ഥരുടെ അനുവാദത്തോടുകൂടി വീണ്ടെടുക്കാൻ ധാരണയായിരുന്നു.ഇപ്പോഴുള്ള വസ്തു ഉടമസ്ഥരുടെ കൈവശം ആവുന്നതിന് മുമ്പ് തന്നെ അടഞ്ഞു പോയ തോട് വീണ്ടെടുക്കുന്നതിന് അനുവാദം നൽകിയ ഭൂ ഉടമകളെ തഹസിൽദാർ അഭിനന്ദനം അറിയിച്ചു.എന്നാൽ നാലഞ്ച് ദിവസക്കാലം തോരാതെ പെയ്ത മഴ തുടർ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് പ്രവർത്തി ഏറ്റെടുക്കുവാൻ മല്ലപ്പള്ളി പഞ്ചായത്ത് അംഗം ജോസഫ് ഇമ്മാനവേൽ മുൻകൈയെടുത്ത് ഹരിത കേരള മിഷന്റെ പ്രതിനിധികളെ ബന്ധപ്പെടുത്തിയത്. സംഘത്തോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി സുബിൻ,പഞ്ചായത്തംഗം ജോസഫ് ഇമ്മാനുവേൽ,സി.പി.എം മല്ലപ്പള്ളി ലോക്കൽ സെക്രട്ടറി ജോർജ്ജുകുട്ടി പരിയാരം എം.കെ സതീഷ് മണിക്കുഴി എന്നിവരും ഒപ്പമുണ്ടായിരുന്നു.