15-pramadom
ശുചിത്വ പദവി പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നടത്തുന്നു

പ്രമാടം: ശുചിത്വ മിഷനും ഹരിത കേരള മിഷനും സംയുക്തമായി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകൾ ആഗസ്റ്റ് 15ന് മുമ്പ് ശുചിത്വപദവി പ്രഖ്യാപനം നടത്തണം എന്നുള്ള നിർദേശം പാലിച്ച് ഓൺലൈനായി നടത്തിയ ഭരണസമിതി യോഗത്തിൽ ശുചിത്വ പദവി പ്രഖ്യാപനംപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നടത്തി.പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.

വരുംദിവസങ്ങളിൽ നടപ്പാക്കേണ്ടത്

ശുചിത്വപദവി ലഭിക്കുന്ന പഞ്ചായത്തുകൾ ഘട്ടംഘട്ടമായി അജൈവ മാലിന്യങ്ങൾ യഥാവിധി സംസ്‌കരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് പോകണം, ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കണം. പൊതു ടോയ്‌ലറ്റുകൾ നിർമ്മിച്ച് ശുചിയായി സൂക്ഷിക്കണം. വീടുകളിലുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനാംഗങ്ങളെ ഉപയോഗപ്പെടുത്തി ശേഖരിക്കണം. പൊതുനിരത്തുകൾ വൃത്തിയുള്ളതായി മാറ്റണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് വരുംദിവസങ്ങളിൽ നടപ്പാക്കേണ്ടത്. ശുചിത്വ പദവി പ്രഖ്യാപനത്തോട് അനുബന്ധമായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ വൃക്ഷത്തൈ നട്ടു.പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.