covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 24 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ജില്ലയിൽ ഇതുവരെ ആകെ 1958 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 932 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ മൂന്നു പേർ മരണമടഞ്ഞു. ജില്ലയിൽ ഇന്നലെ 31 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1689 ആണ്. പത്തനംതിട്ട ജില്ലക്കാരായ 266 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 258 പേർ ജില്ലയിലും, എട്ടു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 80 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 37 പേരും, അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും, റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 50 പേരും, പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 23 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സി.എഫ്.എൽ.ടി.സിയിൽ 59 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 12 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 263 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 42 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 5406 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1403 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1506 പേരും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്ലെ തിരിച്ചെത്തിയ 149 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 113 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 8315 പേർ നിരീക്ഷണത്തിലാണ്.