പത്തനംതിട്ട: ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത പി.പി.മത്തായിയുടെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കുക, മരണത്തിന് ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരിക. അടിയന്തരമായി കുറ്റക്കാരെ അറസ്റ്റു ചെയ്യുക,കുടുംബത്തെ സംരക്ഷിക്കുക. അടിയന്തരമായി 50 ലക്ഷം രൂപ സഹായധനം അനുവദിക്കുക മത്തായിയുടെ വിധവയ്ക്ക് സർക്കാർ ജോലി നൽകുക,വനംപ്രദേശത്ത്, മലയോരപ്രദേ ശങ്ങളിൽ താമസിക്കുന്നവർക്ക് അവരുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി.ന്യൂനപക്ഷ വകുപ്പ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ സലിം പെരുനാട് അദ്ധ്യക്ഷത വഹിച്ചു. സാമുവൽ പ്രക്കാനം,ജോർജ്ജ് ജോസഫ്,അബ്ദുൾകലാം ആസാദ്,ഷാനവാസ് പെരിങ്ങമല,കാട്ടൂർ അഷ്രഫ്, സോളമൻ വരവുകാലയിൽ തുടങ്ങിയവർ സംസാരിച്ചു.