sangham
വളഞ്ഞവട്ടം ക്ഷീരോൽപ്പാദക സംഘത്തിൽ നടന്ന വൈക്കോൽ വിതരണം സംഘം പ്രസിഡന്റ് പി. തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അപ്പർകുട്ടനാടൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തെതുടർന്ന് ദുരിതം നേരിട്ട ക്ഷീരകർഷകർക്ക് ക്ഷീരവകുപ്പിന്റെ ധനസഹായത്തോടെ വിവിധ ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിൽ വൈക്കോൽ വിതരണം നടത്തി. വളഞ്ഞവട്ടം ക്ഷീരോൽപ്പാദക സംഘത്തിൽ നടന്ന വൈക്കോൽ വിതരണം സംഘം പ്രസിഡന്റ് പി. തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന ഓഫിസർ പ്രീയ വി.എൻ അധ്യക്ഷത വഹിച്ചു. ഒന്നാംഘട്ടമായി പുളിക്കീഴ് ബ്ലോക്കിലെ അഞ്ച് സഹകരണ സംഘങ്ങൾക്കാണ് വൈക്കോൽ വിതരണം നടത്തിയത്. അടുത്തഘട്ടത്തിൽ മറ്റു സംഘങ്ങൾക്കും വിതരണം ചെയ്യും. തോമസ് പി.ഏബ്രഹാം, വിജയലക്ഷ്മി, ഷീബ, ലിൻസ് ബഹനാൻ, എം.കെ.അനിയൻ, ലിസി എന്നിവർ സംസാരിച്ചു.