thiruvanchoor

പത്തനംതിട്ട: കർഷകനായ പി.പി. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ വനപാലകരെ ഇടതുസർക്കാർ സംരക്ഷിക്കുകയാണെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം നേതാവ് പ്രൊഫ.ഡി.കെ. ജോൺ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ ഭാര്യയെയും കുടുംബത്തെയും വനംമന്ത്രി വെല്ലുവിളിക്കുകയാണ്. ആദ്യം മൃതദേഹം സംസ്‌കരിക്കുക, പിന്നീട് കേസ് എന്ന നിലപാട് ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി അംഗം പി. മോഹൻരാജ്, കേരള കോൺഗ്രസ് നേതാക്കളായ ജോൺ കെ.മാത്യൂസ്, കുഞ്ഞകോശിപോൾ, ഏബ്രഹാം കലമണ്ണിൽ, വർഗീസ് മാമ്മൻ, ഡോ.ജോർജ് വർഗീസ് കൊപ്പാറ, തുടങ്ങിയവർ പ്രസംഗിച്ചു.
സമാപനസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.