പത്തനംതിട്ട: കാടും വള്ളിപ്പടർപ്പും പടർന്നു കിടക്കുന്നതിനെ തുടർന്ന് കാൽനടയാത്ര ബുദ്ധിമുട്ടിലായ പഴയ കെ.എസ്.ആർ.ടി.സി ഭാഗത്തെ നടപ്പാത സഞ്ചാരയോഗ്യമാക്കി രാജീവ് യൂത്ത് ഫൗണ്ടേഷൻ. നടപ്പാതയെക്കുറിച്ചുള്ള ജനങ്ങളുടെ പരാതിയെ തുടർന്ന് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് ഖാൻ,ജിനു ടി ഡാനിയൽ, ഖാലിദ്, സത്താർ, ജിബിൻ,സിനു,ജെറിൻ,ഷിബിലി,തൻസീർ, ഇർഷാദ്, അൻവർ, അനസ് അസ്ഹർ, ജോയൽ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.