corona

പന്തളം: പന്തളം നഗരസഭയിലെ 20, 21 വാർഡുകളിലെ ഒരു കൗൺസിലർ ഉൾപ്പെടെ 50 പേർ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. ഇന്നലെ ഈ വാർഡുകളിലെ 10 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 20-ാം വാർഡിലെ ഒരു യുവാവിന് കൊ വിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇയാളുമായി സമ്പർക്കം പുലർത്തിയ വരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചത്. വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് ഈ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ വാർഡുകളിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ഇവിടെ 4 ഇടങ്ങളിലായി പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. കർശന നിയന്ത്രണം തുടരുമെന്ന് പന്തളം സി.ഐ എസ്.ശ്രീകുമാർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച യാൾ രണ്ടു വാർഡിലെയുംനിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നു.